Follow KVARTHA on Google news Follow Us!
ad

Arrested | 'വിവാഹം കഴിക്കാൻ വിസമ്മതിച്ചു; 16 കാരിയെ ക്രൂരമായി മർദിച്ച് മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരൻ', വീഡിയോ വൈറൽ; പിന്നാലെ അറസ്റ്റ്

Angry over rejecting marriage proposal, man attacks minor #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
റായ്പൂർ: (www.kvartha.com) ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ ഗുധിയാരി മേഖലയിൽ മധ്യവയസ്‌കൻ 16 വയസുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുടിയിൽ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇയാൾ അഭ്യർഥിച്ചെന്നും എന്നാൽ പെൺകുട്ടിയുടെ അമ്മ വിസമ്മതിച്ചതിനെ തുടർന്ന് അക്രമം കാണിക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

പെൺകുട്ടിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ചതിന് ശേഷമാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മധ്യവയസ്‌കനായ മനോജ് എന്ന ഓംകാർ തിവാരി (47) യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരവും ഗുധിയാരി ആയുധ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടിയുടെ നില ഗുരുതരമാണെന്നും ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

News, National, Arrested, Girl, Video, Crime, Angry over rejecting marriage proposal, man attacks minor.

'കഴിഞ്ഞ ദിവസം രാത്രി തിവാരി മൂർച്ചയേറിയ ആയുധവുമായി വീട്ടിൽ കയറി വീട്ടുകാരോട് അപമര്യാദയായി പെരുമാറി. ഇതിന് ശേഷം പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് കഴുത്തിന്റെയും ശരീരത്തിന്റെയും പല ഭാഗങ്ങളും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. രക്തത്തിൽ കുളിച്ച പെൺകുട്ടി സ്വയം രക്ഷിക്കാൻ വീടിന് പുറത്തേക്ക് ഓടി. എന്നാൽ ഓടുന്നതിനിടയിൽ അവൾ വീണു. ഇതിനിടെ കുട്ടിയെ വീട്ടുകാർ രക്ഷപ്പെടുത്തി. ഇത് വകവെക്കാതെ പ്രതി വീണ്ടും മകളെ ആക്രമിക്കുകയായിരുന്നു', ബന്ധുക്കൾ പറഞ്ഞു. ഓംകാർ തിവാരിയുടെ കടയിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടിയെന്നും സംഭവം അറിഞ്ഞയുടൻ പൊലീസ് നടപടിയെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി എസ്എസ്പി വ്യക്തമാക്കി.
Keywords: News, National, Arrested, Girl, Video, Crime, Angry over rejecting marriage proposal, man attacks minor.

Post a Comment