Akshay Kumar | അക്ഷയ്‌ കുമാറിന്റെ കഷ്ടകാലം തുടരുന്നു; 'സെല്‍ഫി' തീയേറ്ററുകളിൽ തകർന്നടിഞ്ഞതിന് പിന്നാലെ അമേരികയിലെ പരിപാടിയും റദ്ദാക്കി; ടികറ്റ് വിറ്റുപോയില്ലെന്ന് സംഘാടകർ

 


മുംബൈ:  (www.kvartha.com) ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ മോശം സമയം അവസാനിക്കുന്നില്ല. ബോക്‌സോഫീസില്‍ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരാജയപ്പെടുന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ 'സെല്‍ഫി'യ്ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. അതിനിടെ, അമേരികയിൽ  ദി എന്റർടെയ്‌നേഴ്‌സ് ടൂറിന്റെ ഭാഗമായ ഒരു പരിപാടി സംഘാടകർ റദ്ദാക്കിയതോടെ അക്ഷയ് കുമാറിന് മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. ന്യൂജേഴ്‌സിയിലെ ട്രെന്റണിൽ നടക്കേണ്ടിയിരുന്ന പരിപാടി ടികറ്റ് വിൽപന കുറവായതിനാൽ റദ്ദാക്കിയതായി സംഘാടകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അക്ഷയ് കുമാർ, മൗനി റോയ്, നോറ ഫത്തേഹി, ദിഷ പട്‌നി, സോനം ബജ്‌വ എന്നിവരുൾപെടെ ഇൻഡ്യൻ  ചലചിത്രമേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ പര്യടനം യുഎസിൽ വലിയ ജനക്കൂട്ടത്തെ ആകർഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സംഘാടകർ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ടികറ്റ് വിൽപ്പന വളരെ മന്ദഗതിയിലായതാണ്  റദ്ദാക്കാനുള്ള പ്രധാന കാരണമെന്ന് സംഘാടകർ വ്യക്തമാക്കി.

Akshay Kumar | അക്ഷയ്‌ കുമാറിന്റെ കഷ്ടകാലം തുടരുന്നു; 'സെല്‍ഫി' തീയേറ്ററുകളിൽ തകർന്നടിഞ്ഞതിന് പിന്നാലെ അമേരികയിലെ പരിപാടിയും റദ്ദാക്കി; ടികറ്റ് വിറ്റുപോയില്ലെന്ന് സംഘാടകർ

അതേസമയം, പ്രാദേശിക പ്രൊമോടറായ സായ് യുഎസ്എ ഐഎൻസിയുടെ അമിത് ജെയ്റ്റ്‌ലി ദേശീയ പ്രമോടർക്ക് പണം നൽകാത്തതിനാലാണ് ഷോ നിർത്തിയതെന്നാണ് അക്ഷയ് ടീമിന്റെ വക്താവ് അവകാശപ്പെട്ടത്. ഇവിടത്തെ പരിപാടി റദ്ദാക്കിയെങ്കിലും, അക്ഷയ് കുമാറും മറ്റ് താരങ്ങളുടെയും അമേരികയിൽ മറ്റിടങ്ങളിലെ പര്യടനം തുടരുമെന്നാണ് വിവരം. കോവിഡിന് ശേഷം തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ കടുത്ത തിരിച്ചടിയാണ് നേരട്ടത്. സമീപകാലത്ത് ഇറങ്ങിയ 'ബച്ചന്‍ പാണ്ഡെ', 'സാമ്രാട്ട് പൃഥ്വിരാജ്', 'രാമസേതു', 'രക്ഷാബന്ധന്‍' എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.

Keywords:  Mumbai, News, National, Ticket, Cinema, Entertainment, Actor, Theater, Amid 'Sefliee's Disastrous Box Office Debut, Akshay Kumar's US Concert Gets Cancelled Over Low Ticket Sales.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia