Follow KVARTHA on Google news Follow Us!
ad

Clash | സമയക്രമത്തെ ചൊല്ലി നടുറോഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

Aluva: Clash between bus employees #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എറണാകുളം: (www.kvartha.com) ആലുവ മാര്‍കറ്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സമയക്രമത്തെ ചൊല്ലിയാണ് നടുറോഡില്‍ സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 7.45 മണിയോടെയായിരുന്നു സംഭവം. അലുവ പൂത്തോട്ട, ആലുവ പെരുമ്പടപ്പ് പാതയിലോടുന്നവയാണ് ബസുകള്‍.

തര്‍ക്കം മൂര്‍ഛിച്ചതോടെ സര്‍വീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരന്‍ ബസിന്റെ സൈഡ് ഗ്ലാസടിച്ചുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ഇരു ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ കളമശേരി മുതല്‍ വാക്കേറ്റം തുടങ്ങി. ആലുവ മാര്‍ക്കറ്റിനടുത്തെത്തിയപ്പോള്‍ ബസ് കുറുകെ നിര്‍ത്തിയിറങ്ങിയ ജീവനക്കാരന്‍ മറ്റേ ബസിന്റെ സൈഡ് മിറര്‍ അടിച്ച് തകര്‍ത്തുവെന്നും പൊലീസ് പറഞ്ഞു.

Ernakulam, News, Kerala, Clash, bus, Police, Aluva: Clash between bus employees.

Keywords: Ernakulam, News, Kerala, Clash, bus, Police, Aluva: Clash between bus employees.

Post a Comment