ആലപ്പുഴ: (www.kvartha.com) ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ആലപ്പുഴ പുന്നമടയില്‍ നിന്ന് ശ്രീജിത്ത് എന്ന യുവാവാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത് നാലാം വാര്‍ഡ് സലിം കുമാറിന്റെ മകന്‍ അതുല്‍ (26)ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍ പാട്ടിനിടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
Keywords: Alappuzha, News, Kerala, Accused, Arrest, Arrested, Police, Alappuzha: Man arrested for murder case.