ആലപ്പുഴ: (www.kvartha.com) ഓടിക്കാണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ബുധനാഴ്ച ഉച്ചക്ക് 1.30 മണിയോടെ ഹരിപ്പാട് സിഗ്‌നല്‍ കാത്തുകിടക്കുമ്പോള്‍ ബോണറ്റില്‍ നിന്നും പുകയുയര്‍ന്നു. സമീപത്തുണ്ടായിരുന്ന മറ്റ് വാഹന യാത്രക്കാര്‍ പറഞ്ഞതോടെ ഡ്രൈവര്‍ അതിവേഗം പുറത്തേക്ക് ചാടിയിറങ്ങി. കുമാരപുരം കാട്ടില്‍ മാര്‍കറ്റ് നവഭവനത്തില്‍ അക്ഷയ് (26) ആണ് രക്ഷപ്പെട്ടത്.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. ഹരിപ്പാട് നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. കരിയിലകുളങ്ങരയിലെ സര്‍വിസ് സെന്ററിലേക്ക് സുഹൃത്തിന്റെ കാറുമായി പോകുമ്പോഴാണ് അപകടം. കരുവാറ്റ സ്വദേശി നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.
Keywords: Alappuzha, News, Kerala, Fire, Escaped, Car, Alappuzha: Car caught fire.