ബെംഗ്‌ളൂറു: (www.kvartha.com) ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. സംപിഗെഹള്ളി പൊലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെയാണ് പിരിച്ചുവിട്ടത്. ഡിസംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന ദമ്പതികളെ ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് റിപോര്‍ടുകള്‍ പറയുന്നു. വിവാഹം ചെയ്തതാണോയെന്നും നിങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പൊലീസുകാര്‍ ചോദിച്ചതായും റിപോര്‍ടുകള്‍ വ്യക്തമാക്കി.
11 മണിക്ക് ശേഷം ഈ റോഡിലൂടെ ആര്‍ക്കും നടക്കാന്‍ അനുമതിയില്ലെന്നും പൊലീസുകാര്‍ പറഞ്ഞു. ഇരുവരുടെയും ഫോണുകളും പൊലീസുകാര്‍ പിടിച്ചുവാങ്ങി. ഒടുവില്‍ ആയിരം രൂപ കൈക്കൂലി വാങ്ങിയാണ് ഇവരെ പൊലീസുകാര്‍ വിട്ടത്. യുവാവ് സംഭവം ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും പിന്നീട് വകുപ്പുതല നടപടിയുടെ ഭാഗമായി പൊലീസുകാരെ പിരിച്ചുവിടുകയും ചെയ്തു.
Keywords: News, National, Case, Police, Policemen, Money, Threatening, couple, Action taken against 2 policemen in the incident of extorting money by threatening couple.