Follow KVARTHA on Google news Follow Us!
ad

Police Custody | 'സ്‌കൂടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി'; ബസും ഡ്രൈവറും കസ്റ്റഡിയില്‍

Accident: Bus and driver in police custody #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കളമശ്ശേരി: (www.kvartha.com) സ്‌കൂടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന സംഭവത്തില്‍ ബസും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍. ഇടപ്പള്ളി -പുക്കാട്ടുപടി റോഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

പൊലീസ് പറയുന്നത്: പുക്കാട്ടുപടി-ഐലന്‍ഡ് പാതയിലോടുന്ന ബസ് സ്‌കൂടറില്‍ തട്ടി നിര്‍ത്താതെ പോയി. പിന്നാലെ വന്ന ബൈക് യാത്രക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ ബസ് തടയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്തു. നിസാര പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News, Kerala, Accident, Woman, bus, Custody, Police, Accident: Bus and driver in police custody.

Keywords: News, Kerala, Accident, Woman, bus, Custody, Police, Accident: Bus and driver in police custody.

Post a Comment