Follow KVARTHA on Google news Follow Us!
ad

Fire | തൃശൂരില്‍ 4 കടകള്‍ക്ക് തീപ്പിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

4 shops caught fire, damage worth lakhs of rupees #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂര്‍: (www.kvartha.com) നാല് കടകള്‍ക്ക് തീപ്പിടിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ വാടാനപ്പള്ളി ബീച് റോഡിലാണ് സംഭവം. പച്ചക്കറിക്കട, ചായ പീടിക, റിപയറിംങ് സ്ഥാപനം, ലോടറി കട എന്നിവയ്ക്കാണ് തീപ്പിടിച്ചത്. നാട്ടികയില്‍ നിന്നും ഗുരുവായൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. 

അതേസമയം തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. തീ പടരുന്നത് കടയിലെ ജീവനക്കാരാണ് കണ്ടതെന്നും കൂടുതല്‍ കടകളിലേക്ക് തീ വ്യാപിക്കുന്നതിന് മുമ്പ് തീയണക്കാനാന്‍ കഴിഞ്ഞതായും വാടാനപ്പള്ളി പൊലീസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിവരം.

Thrissur, News, Kerala, Fire, shop, Fire, Police, 4 shops caught fire, damage worth lakhs of rupees.

Keywords: Thrissur, News, Kerala, Fire, shop, Fire, Police, 4 shops caught fire, damage worth lakhs of rupees.

Post a Comment