Follow KVARTHA on Google news Follow Us!
ad

Earthquake | രാജ്‌കോട്ടില്‍ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

4.3 magnitude earthquake hits Gujarat's Rajkot #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അഹ് മദാബാദ്: (www.kvartha.com) ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപോര്‍ട്. ഞായറാഴ്ച ഉച്ചയ്ക്ക് 3.21 മണിയോടെയായിരുന്നു ഭൂചലനമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

നാശനഷ്ടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. രാജ്‌കോട്ടിന് വടക്ക്-പടിഞ്ഞാറായി 270 കിലോമീറ്റര്‍ അകലെ ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

News, Ahmedabad, National, Earthquake, 4.3 magnitude earthquake hits Gujarat's Rajkot.

Keywords: News, Ahmedabad, National, Earthquake, 4.3 magnitude earthquake hits Gujarat's Rajkot.

Post a Comment