സിലിഗുരി: (www.kvartha.com) പശ്ചിമ ബംഗാളില്‍ ആംബുലന്‍സും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മുക്തി സഹയുടെ ഭാര്യ റിത സഹ(40), ബപന്‍ ഘോഷ്(33), ആംബുലന്‍സ് ഡ്രൈവര്‍ പ്രശാന്ത റോയ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജല്‍പയ്ഗുരി ജില്ലയില്‍ ദേശീയ പാത 31ല്‍ ജബ്രവിതയിലാണ് അപകടം. അപകടത്തില്‍ പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി.
ഡ്രൈവറുള്‍പെടെ ആറുപേരായിരുന്നു ആംബുലന്‍സിലുണ്ടായിരുന്നത് എന്നാണ് റിപോര്‍ട്. മൂന്നുപേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. 53കാരനായ മുക്തി സഹ എന്നയാള്‍ക്ക് ജല്‍പയ്ഗുരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്വാസ തടസം അനുഭവപ്പെടുകയും ആശുപത്രിയുടെ ആംബുലന്‍സില്‍ നോര്‍ത്ത് ബംഗാള്‍ മെഡികല്‍ കോളജിലേക്ക് പോവുകയുമായിരുന്നു. അതിനിടെയാണ് അപകടം നടക്കുന്നത്.
കടുത്ത പുകമഞ്ഞാണ് അപകടത്തിന് വഴിവെച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്താക്കുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, National, Death, Accident, Injured, hospital, 3 Dead After Ambulance Collides With Truck In West Bengal