Earthquake | മേഘാലയയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; വടക്കുകിഴക്കന്‍ മേഖലയില്‍ 5 മണിക്കൂറിനുള്ളില്‍ രണ്ടാമത്തേത്

 


ന്യൂഡെല്‍ഹി: (www.kvartha.com) മേഘാലയയിലെ തുറയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രതയാണ് രേഖപ്പെടുത്തിത്. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ആണ് ഇക്കാര്യം അറിയിച്ചത്. തുറയില്‍ നിന്ന് 59 കിലോമീറ്റര്‍ വടക്ക് ചൊവ്വാഴ്ച 6.57 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഴം 29 കിലോമീറ്ററാണെന്നാണ് വിവരം.

വടക്കുകിഴക്കന്‍ മേഖലയില്‍ ചൊവ്വാഴ്ച റിപോര്‍ട് ചെയ്യുന്ന രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ മണിപ്പൂരിലെ നോനി ജില്ലയില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ചെ 2.46 മണിയോടെ 25 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായത്.

Earthquake | മേഘാലയയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; വടക്കുകിഴക്കന്‍ മേഖലയില്‍ 5 മണിക്കൂറിനുള്ളില്‍ രണ്ടാമത്തേത്

Keywords:  New Delhi, News, National, Earthquake, 3.7 Magnitude Earthquake Hits Meghayala; 2nd In 5 Hosur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia