Blast | ഗുജറാതിലെ കെമികല്‍ ഫാക്ടറിയില്‍ സ്ഫോടനം; 2 പേര്‍ക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാന്ധിനഗര്‍: (www.kvartha.com) കെമികല്‍ ഫാക്ടറിയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേര്‍ ചികിത്സയിലാണെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ സരിഗം ജിഐഡിസിയിലെ ഒരു കംപനിയിലാണ് സ്ഫോടനം ഉണ്ടായത്. അതേസമയം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
'സരിഗം ജിഐഡിസിയിലെ പെട്രോ കെമിക്കല്‍ കമ്പനിയില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു, പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.' വല്‍സാദ് എസ്പി വിജയ് സിംഗ് ഗുര്‍ജാര്‍ വ്യക്തമാക്കി.
Keywords: News, National, Fire, Blast, Death, Injured, Accident, 2 killed, 2 injured after explosion rocks chemical company.

