ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയിൽ ബന്ധുവിന്റെ വിവാഹത്തിന് നൃത്തം ചെയ്യുന്നതിനിടെ 19 കാരൻ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ മുത്യം എന്ന യുവാവാന് മരിച്ചത്. ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നിർമൽ ജില്ലയിലെ പർഡി ഗ്രാമത്തിൽ തന്റെ ബന്ധുക്കളിൽ ഒരാളുടെ വിവാഹത്തിന് നൃത്തം ചെയ്യുകയായിരുന്നു മുത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അതിഥികളുടെ സാന്നിധ്യത്തിൽ ഗാനത്തിന് മനോഹരമായി യുവാവ് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. നൃത്തം തുടരുന്നതിനിടയിൽ യുവാവ് പെട്ടെന്ന് നിലത്ത് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്. ഉടൻ തന്നെ അതിഥികൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. യുവാവിന് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
നാല് ദിവസത്തിനിടെ തെലങ്കാനയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരി 22 ന് ഹൈദരാബാദിലെ ഒരു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24 കാരനായ പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
19-Year-Old youth Dancing At Wedding Collapses, Dies. The tragic incident took place in Nirmal District of Telangana where Mutyam who had come from Maharashtra suffered a heartattack while dancing.
— Ahmed Khabeer احمد خبیر (@AhmedKhabeer_) February 26, 2023
pic.twitter.com/r9028k7pF5
Keywords: Hyderabad, News, National, Telangana, wedding, Video, 19-year-old dies while dancing at a wedding in Telangana.