Follow KVARTHA on Google news Follow Us!
ad

Arrested | 'അധ്യാപകയെ കുത്തിവീഴ്ത്തിയ ശേഷം സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; 16കാരന്‍ അറസ്റ്റില്‍

16 year old boy arrested in teacher murder case #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

പാരീസ്: (www.kvartha.com) അധ്യാപികയെ കുത്തികൊലപ്പെടുത്തിയെന്ന കേസില്‍ ഹൈസ്‌കൂല്‍ വിദ്യാര്‍ഥിയായ 16കാരന്‍ അറസ്റ്റില്‍. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ പൈറനീസ്-അറ്റ്‌ലാന്റിക് മേഖലയിലെ സെന്റ്-തോമസ് ഡി അക്വിന്‍ സെകന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. സ്പാനിഷ് അധ്യാപികയായ 50കാരിയാണ് കൊല്ലപ്പെട്ടത്.

പൊലീസ് പറയുന്നത്: അധ്യാപികയുടെ നെഞ്ചിലാണ് വിദ്യാര്‍ഥിയുടെ കുത്തേറ്റത്. അധ്യാപികയെ കുത്തിവീഴ്ത്തിയ ശേഷം സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടി മുറിയിലേക്ക് ഓടിപ്പോകുകയായിരുന്നു. മുറിയിലെത്തിയ ശേഷം ഈ കുട്ടി ശാന്തനായെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

Paris, News, World, Arrest, Arrested, Police, Crime, Student, Teacher, 16 year old boy arrested in teacher murder case.

മറ്റൊരു അധ്യാപികയുടെ മുന്നില്‍ ശാന്തനായ കുട്ടി ഇവര്‍ക്ക് കത്തി കൈമാറി. പൊലീസ് വരുന്നതുവരെ മറ്റ് പ്രശ്‌നങ്ങളുണ്ടാക്കിയില്ല. കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് സൂചന. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.

Keywords: Paris, News, World, Arrest, Arrested, Police, Crime, Student, Teacher, 16 year old boy arrested in teacher murder case.

Post a Comment