Bird Flu | കംബോഡിയയില്‍ പക്ഷിപ്പനി ബാധിച്ച് 11 വയസുകാരി മരിച്ചു

 


നോം പെന്‍: (www.kvartha.com) കംബോഡിയയില്‍ പക്ഷിപ്പനി ബാധിച്ച് 11 വയസുകാരി മരിച്ചതായി റിപോര്‍ട്. ഫെബ്രുവരി 16 ന് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കുട്ടിയില്‍ പ്രകടമായി. ബുധനാഴ്ച പക്ഷിപ്പനി വൈറസ് ബാധിച്ച് കുട്ടി മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

11 പേര്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നുണ്ട്. രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടവരില്‍ നാല് പേരില്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയതായി എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. പതിറ്റാണ്ടുകളില്‍ ഇതാദ്യമായി വൈറസ് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരാന്‍ തുടങ്ങി എന്ന ആശങ്കയും ലോകാരോഗ്യ സംഘടന ശക്തമായിട്ടുണ്ട്. 

Bird Flu | കംബോഡിയയില്‍ പക്ഷിപ്പനി ബാധിച്ച് 11 വയസുകാരി മരിച്ചു

അതേസമയം കൂടുതല്‍ പരിശോധനകള്‍ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വരാനായി കാത്തിരിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 12 പേരുടെ സംപിളുകള്‍ അധികൃതര്‍ ശേഖരിച്ചു.

Keywords:  News, World, Bird Flu, Health, Death, 11-Year-Old Girl Dies From Bird Flu in Cambodia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia