SWISS-TOWER 24/07/2023

Rescued | 'റോഡ് മുറിച്ചുകടക്കവെ ബസിനടിയിലേക്ക് വീണു'; യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി

 


ADVERTISEMENT

ചിങ്ങവനം: (www.kvartha.com) ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. കുറിച്ചി സ്വദേശിനി അമ്പിളിയെ രക്ഷിച്ചത്. സ്‌കൂള്‍ ബസ് ജീവനക്കാരിയായ അമ്പിളി കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം സ്‌കൂള്‍ ബസിന് അടുത്തേക്ക് തിരികെ വരുന്നതിനിടയിലായിരുന്നു സംഭവം.

Aster mims 04/11/2022

കെഎസ്ആര്‍ടിസി ബസ് കണ്ട് വേഗത്തില്‍ നടക്കുന്നതിനിടയില്‍ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. അമ്പിളിയെ കണ്ട് ബസ് ഡ്രൈവര്‍ വാഹനം വെട്ടിച്ചതിനാല്‍ യുവതിയെ വാഹനം ഇടിച്ചില്ല. എന്നാല്‍ റോഡില്‍ വീണ യുവതിയുടെ മുടി ടയറിനടിയില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് കടയില്‍ നിന്ന് കത്തി വാങ്ങി മുടി മുറിച്ചാണ് അമ്പിളിയെ പുറത്തെടുത്തത്. വീഴ്ചയില്‍ അമ്പിളിയുടെ തലയില്‍ ചെറിയ പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം.

Rescued | 'റോഡ് മുറിച്ചുകടക്കവെ ബസിനടിയിലേക്ക് വീണു'; യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി

Keywords: News, Kerala, Escaped, Road, KSRTC, Woman, Accident, Injured, Women who fell on road trapped hair under bus tyre, rescued.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia