ന്യൂജേഴ്സി: (www.kvartha.com) വ്യാജ രേഖകള്‍ കാണിച്ച് സ്‌കൂളില്‍ അഡ്മിഷന്‍ നേടിയെന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഹൈജിയോങ് ഷിന്‍ (29) എന്ന യുവതിയാണ് അറസ്റ്റിലായത്. ന്യൂ ബ്രണ്‍സ്വിക് ഹൈ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥിയാണെന്ന വ്യാജേന ഇവര്‍ ക്ലാസുകളില്‍ പങ്കെടുത്തതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
പിന്നീട് സ്‌കൂള്‍ അധികൃതര്‍ യുവതിയെ തിരിച്ചറിയുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച നടന്ന സ്‌കൂള്‍ യോഗത്തിലൂടെയാണ് പ്രശ്‌നം പുറത്തറിയുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിയാണെന്ന് തെളിയിക്കാന്‍ പ്രായംകുറച്ച് ജനന സര്‍ടിഫികറ്റ് ഉണ്ടാക്കിയതിനാണ് ഇവരെ ന്യൂ ബ്രണ്‍സ്വിക് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, ന്യൂ ജേഴ്‌സിയിലെ നിയമം അനുസരിച്ച് മതിയായ രേഖകള്‍ ഹാജരാക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാം. സമാന രീതിയില്‍ ഇതിനു മുമ്പും സംഭവങ്ങള്‍ നടന്നിട്ടുള്ളതായി പൊലീസ് പറഞ്ഞു. 17 വയസാണെന്ന വ്യാജേനെ 30 കാരനായ ബ്രയാന്‍ മകിന്നന്‍ എന്നയാള്‍ സ്‌കൂളില്‍ അഡ്മിഷന്‍ നേടിയിരുന്നു. ഒരു വര്‍ഷത്തോളം സ്‌കൂളില്‍ പഠിച്ച ബ്രയാന്‍ മകിന്നനെ പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു.
Keywords: News, World, Student, Woman, Arrest, Arrested, Crime, school, Woman Arrested After Enrolling at School and Posing as Student.