Killed | '10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി'; പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്
ലക്‌നൗ: (www.kvartha.com) 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കിയതായി റിപോര്‍ട്. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഗജ്രോളയിലാണ് സംഭവം. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഭാന്‍പൂര്‍ റെയില്‍വേ ക്രോസിന് സമീപം ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം നടന്നതെന്ന് റിപോര്‍ടുകള്‍ പറയുന്നു.
പൊലീസ് പറയുന്നത്: യുവാവ് പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ഇയാള്‍ സ്വന്തം തലയിലേക്ക് നിറയൊഴിച്ചു. യുവാവ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. അതേസമയം മീററ്റ് മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ജോഗിപുര നിവാസിയായ പവന്‍ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ഇരുവര്‍ക്കും പരസ്പരം പരിചയമുണ്ടോ എന്ന് അന്വേഷിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Keywords: Lucknow, News, National, Crime, Death, Killed, Police, UP: Student killed by man.