തൃശൂര്‍: (www.kvartha.com) ഷേളയാര്‍ ഡാമില്‍ യുവതിയെയും മകനെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശിവയുടെ ഭാര്യ ശെല്‍വി (39) മകന്‍ സതീഷ് കുമാര്‍ (ആറ്) എന്നിവരാണ് മരിച്ചത്. ശെല്‍വി തുണി അലക്കികൊണ്ടിരിക്കുമ്പോള്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മകന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശെല്‍വി ഒഴുക്കില്‍പെട്ടതെന്നാണ് വിവരം.
ഇവരെ കാണാതെ പുഴയില്‍ വന്ന് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് ഒഴുക്കില്‍പെട്ട വിവരം അറിയുന്നത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തി വെള്ളത്തില്‍ മുങ്ങിയ രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോളയാര്‍ ഡാം പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ടം ചെയ്യാനായി തമിഴ്‌നാട് വാല്‍പ്പാറ സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Thrissur, News, Kerala, Found Dead, Death, Police, Hospital, Thrissur: Woman and son found dead in river.