Follow KVARTHA on Google news Follow Us!
ad

Found Dead | 'പണം തിരികെ തരാനുള്ളവര്‍ മക്കളെയോര്‍ത്ത് ദയവ് ചെയ്ത് തരണം'; വ്യാപാരിയും ഭാര്യയും മരിച്ച നിലയില്‍

Textile businessman and his wife found dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ ടെക്‌സ്റ്റൈല്‍ വ്യാപാരിയെയും ഭാര്യയെയും മരിച്ച നിയില്‍ കണ്ടെത്തി. വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലാണ് പന്ന സ്വദേശിയായ സഞ്ജയ് സേഠിയെയും ഭാര്യ മീനുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാകുറിപ്പും സേഠ് ചിത്രീകരിച്ച വീഡിയോയും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്: ഗുരുജി എനിക്ക് മാപ്പ് തരൂ. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അവിടുത്തെ ഭക്തനായി മാത്രം ജീവിച്ചു തീര്‍ക്കും എന്നാണ് കുറിപ്പില്‍ സഞ്ജയ് എഴുതിയത്. മരണത്തിന് മുമ്പ് ചിത്രീകരിച്ച വിഡിയോയില്‍ കടം വാങ്ങിയ ശേഷം പണം തിരിച്ചു നല്‍കാത്ത ആളുകളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. ഭാര്യയെ കൊന്ന ശേഷം സഞ്ജയ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. കുടുംബ കലഹമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. 

News, National, Found Dead, Police, Textile businessman and his wife found dead.

'പണം തിരികെ തരാനുള്ളവര്‍ എന്റെ മക്കളെ ഓര്‍ത്ത് ദയവ് ചെയ്ത് തരണം. മകളുടെ കല്യാണം 50 ലക്ഷം-ഒരു കോടി രൂപ ചെലവഴിച്ച് നടത്തണം. അവളുടെ പേരില്‍ ധാരാളം സ്വര്‍ണവും ബാങ്കില്‍ 29 ലക്ഷം രൂപയും ഉണ്ട്. ഞങ്ങള്‍ക്കിവിടെ ജീവിക്കാനാകുന്നില്ല. അതിനാല്‍ ഞാനും ഭാര്യയും പോകുന്നു. മക്കള്‍ ക്ഷമിക്കുക' -എന്നാണ് സഞ്ജയ് സേഠ് വീഡിയോയില്‍ പറയുന്നത്.

Keywords: News, National, Found Dead, Police, Textile businessman and his wife found dead.

Post a Comment