Satan Worship | 'കേരളത്തിലെ സാത്താൻ ആരാധകരുടെ വേരുകൾ അതിർത്തിക്കപ്പുറവും; ടൂറിസം കേന്ദ്രങ്ങളും ഉൾനാടൻ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആരാധന'
Jan 30, 2023, 15:28 IST
/ അജോ കുറ്റിക്കൻ
കോട്ടയം: (www.kvartha.com) കേരളത്തിലെ സാത്താൻ ആരാധകർക്ക് അതിർത്തിക്കപ്പുറവും വേരുകൾ. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളും ഉൾനാടൻ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് സാത്താൻ ആരാധന നടക്കുന്നതെന്നാണ് വിവരം. ഇടുക്കി ജില്ലയിലെ പ്രമുഖ കോളജുകളിലെ വിദ്യാർഥികൾക്ക് പുറമെ ബിസിനസുകാർ മുതൽ ഓടോറിക്ഷ ഡ്രൈവറുമാർ വരെ ഈ സംഘത്തിലുണ്ടെന്ന് പറയുന്നു.
തൃശൂരിന് സമീപം പ്രവർത്തിക്കുന്ന ഒരു സംഘത്തിലെ സജീവ പ്രവർത്തകനായിരുന്ന കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തിയുടെ നേതൃത്വത്തിലാണ് സാത്താൻ ആരാധനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതതെന്നാണ് അറിയുന്നത്. ടൂറിസത്തിന്റെ പേരിലെത്തുന്ന വിദേശികളും ഇടുക്കിക്ക് പുറമെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരുമാണ് ആരാധനയ്ക്കായി തമിഴ്നാട്ടിൽ എത്തുന്നതെന്നും മേഘമല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഫാംഹൗസ് കേന്ദ്രീകരിച്ചാണ് ആരാധനകൾ നടക്കുന്നതെന്നുമാണ് വിവരം.
വിവിധ സ്ഥലങ്ങളിൽ നിന്ന് സാത്താൻ ആരാധനയ്ക്കായി എത്തുന്ന സംഘം കമ്പം പരിധിയിൽ ഒത്തുചേർന്നതിനുശേഷം തങ്ങളുടെ വാഹനങ്ങൾ ഇവിടുത്തെ സ്വകാര്യ പാർകിംഗ് പോയിന്റിൽ നിർത്തിയിട്ടതിന് ശേഷം ടാക്സി വാഹനങ്ങളിലാണ് ഈ കേന്ദ്രത്തിൽ എത്തുന്നതെന്നാണ് പറയുന്നത്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് തമിഴ്നാട്ടിലെ സംഘമാണെന്നും തേനി ജില്ലയിലെ മറ്റ് ചില പ്രദേശങ്ങളിലും ഇവർക്ക് സ്വാധീനമുണ്ടെന്നും പറയുന്നുണ്ട്.
(തുടരും)
Keywords: Kottayam, News, Kerala, Students, Auto Driver, Satan, worshipers, Satan worshipers in Kerala roots beyond borders.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.