SAIL Recruitment | സെയിൽ റിക്രൂട്ട്‌മെന്റ്: വാക്ക് ഇൻ ഇന്റർവ്യൂവിലൂടെ സർക്കാർ കമ്പനിയിൽ ജോലി നേടാം; 2,50,000 വരെ ശമ്പളം

 


ന്യൂഡെൽഹി: (www.kvartha.com) സർക്കാർ ജോലി അന്വേഷിക്കുന്നവർക്കായി പൊതുമേഖലാ സ്ഥാപനത്തിൽ അവസരം. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) ജവഹർലാൽ നെഹ്‌റു ഹോസ്പിറ്റലിലേക്കും ഭിലായ് സ്റ്റീൽ പ്ലാന്റിലെ റിസർച്ച് സെന്ററിലേക്കും സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ്, ജിഡിഎംഒ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. 

സെയിൽ വിജ്ഞാപനമനുസരിച്ച് 31 ഒഴിവുകളാണുള്ളത്. പരമാവധി പ്രായപരിധി 69 വയസ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) അല്ലെങ്കിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അല്ലെങ്കിൽ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (എസ്എംസി) എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അല്ലെങ്കിൽ സാധുവായ പ്രാക്ടീഷണർ ലൈസൻസുള്ളതും സംസ്ഥാന രജിസ്റ്ററിലോ ദേശീയ രജിസ്റ്ററിലോ എൻറോൾ ചെയ്തിട്ടുള്ളതുമായ ഡോക്ടർമാർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

SAIL Recruitment | സെയിൽ റിക്രൂട്ട്‌മെന്റ്: വാക്ക് ഇൻ ഇന്റർവ്യൂവിലൂടെ സർക്കാർ കമ്പനിയിൽ ജോലി നേടാം; 2,50,000 വരെ ശമ്പളം

ഒഴിവുകൾ 

സൂപ്പർ സ്പെഷ്യലിസ്റ്റ്- 05
സ്പെഷ്യലിസ്റ്റ് - 10
ജിഡിഎംഒ - 16

ശമ്പളം

സൂപ്പർ സ്പെഷ്യലിസ്റ്റ്- 250000
സ്പെഷ്യലിസ്റ്റ് 
പിജി ഡിപ്ലോമയുള്ളവർക്ക്  -120000
പിജി ഉള്ളവർക്ക് -  160000.
ജിഡിഎംഒ - 90000

കാലാവധി

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒരു വർഷത്തേക്ക് നിയമിക്കും.

തെരഞ്ഞെടുപ്പ് 

തസ്തികകളിലേക്ക് നിർദേശിച്ചിട്ടുള്ള യോഗ്യതകൾ ഉള്ളവർ ഫെബ്രുവരി ആറിന് എല്ലാ പ്രധാന രേഖകളും സഹിതം ഇനിപ്പറയുന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തിച്ചേരാവുന്നതാണ്. അഭിമുഖത്തിന്റെ റിപ്പോർട്ടിംഗ് സമയം രാവിലെ 9.30 ആണ്.

മാനവ വിഭവശേഷി വികസന കേന്ദ്രം,
(ബിഎസ്പി മെയിൻ ഗേറ്റിന് സമീപം),
ഭിലായ് സ്റ്റീൽ പ്ലാന്റ്, ഭിലായ് 490001

യോഗ്യത

എംബിബിഎസ് മുതൽ ഡിഎം, ഡിഎൻബി, തുടങ്ങിയ ബിരുദങ്ങളാണ് തസ്തികകളിലേക്ക് വിദ്യാഭ്യാസ യോഗ്യതയായി ആവശ്യപ്പെട്ടിരിക്കുന്നത്.

SAIL Recruitment | സെയിൽ റിക്രൂട്ട്‌മെന്റ്: വാക്ക് ഇൻ ഇന്റർവ്യൂവിലൂടെ സർക്കാർ കമ്പനിയിൽ ജോലി നേടാം; 2,50,000 വരെ ശമ്പളം

Keywords:  New Delhi, News, National, Job, SAIL Recruitment 2023: Vacancies 31, Check Posts, Eligibility, Other Vital Detail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia