തിരുവനന്തപുരം: (www.kvartha.com) കേരളസര്‍കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ വാര്‍ത്താചാനലില്‍ നേരിട്ട് പരിശീലനം നല്‍കികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ കോഴ്‌സിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്.
മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശിലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാനവര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്.
ഫെബ്രുവരി എട്ടിനുള്ളില്‍ തിരുവനന്തപുരം കേന്ദ്രത്തില്‍ അപേക്ഷകള്‍ നല്‍കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും വിളിക്കുക 954495 8182. വിലാസം കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 24 ഫോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേകറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014.
Keywords: Thiruvananthapuram, News, Kerala, Application, Education, Post Graduate Diploma in Television Journalism at Keltron.