Follow KVARTHA on Google news Follow Us!
ad

Milk | മുലപ്പാലിൽ കീടനാശിനി? യുപിയിലെ മഹാരാജ്ഗഞ്ചിൽ 10 മാസത്തിനിടെ 111 നവജാത ശിശുക്കൾ ദുരൂഹ കാരണങ്ങളാൽ മരിച്ചു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പറയുന്നത് ഇങ്ങനെ

Pesticides in breast milk? 111 newborns die in 10 months due to mysterious reasons in UP's Maharajganj #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ലക്‌നൗ:  (www.kvartha.com) ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ കഴിഞ്ഞ 10 മാസത്തിനിടെ 111 നവജാത ശിശുക്കൾ ദുരൂഹ കാരണങ്ങളാൽ മരിച്ചു. യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ലക്നൗവിലെ ക്യൂൻ മേരി ഹോസ്പിറ്റൽ നടത്തിയ പഠനത്തിൽ ഗർഭിണികളുടെ പാലിൽ കീടനാശിനികൾ കണ്ടെത്തിയതായി പറയുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ശിശുക്കളുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ 130 സസ്യ-മാംസാഹാര സ്ത്രീകളിലാണ്  പഠനം  നടത്തിയത്. മാംസാഹാരം കഴിക്കുന്ന സ്ത്രീകളേക്കാൾ സസ്യാഹാരികളായ സ്ത്രീകളുടെ പാലിൽ കീടനാശിനികളുടെ അളവ് കുറവാണെന്ന് പഠനത്തിൽ പറയുന്നു. അതേസമയം സസ്യാഹാരികളായ സ്ത്രീകളുടെ മുലപ്പാലിലും കീടനാശിനികൾ കണ്ടെത്തിയിട്ടുണ്ട്. 

Lucknow, News, National, Baby, New Born Child, Pesticides, breast milk, Pesticides in breast milk? 111 newborns die in 10 months due to mysterious reasons in UP's Maharajganj.

'സസ്യാഹാരികളായ സ്ത്രീകളിൽ കീടനാശിനികൾ കണ്ടെത്താനുള്ള കാരണം രാസകൃഷിയാണ്. കീടനാശിനികളാണ് ഇവയിൽ കൂടുതലായി ഉപയോഗിക്കുന്നത്. വിവിധതരം കീടനാശിനികളും രാസവസ്തുക്കളും പച്ചക്കറികളിലും വിളകളിലും പ്രയോഗിക്കുന്നുണ്ട്. നോൺ വെജിറ്റേറിയൻ സ്ത്രീകളിലാണ് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. അതും മൂന്നര ഇരട്ടി. മൃഗങ്ങൾക്ക് പലതരം കുത്തിവയ്പ്പുകൾ നൽകുന്നതാണ് ഇതിന് കാരണം. ഇക്കാരണത്താൽ, അമ്മയുടെ പാലിൽ കീടനാശിനികൾ ഉത്പാദിപ്പിക്കപ്പെടുന്നു', പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.

എൻവയോൺമെന്റൽ റിസർച്ച് ജനറലിൽ പ്രസിദ്ധീകരിച്ച ഈ പഠനം നടത്തിയത് പ്രൊഫസർ സുജാത ദേവ്, ഡോ. അബ്ബാസ് അലി മെഹന്ദി, ഡോ. നൈന ദ്വിവേദി എന്നിവരാണ്. അതേസമയം വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) സത്യേന്ദ്ര കുമാർ ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ (സിഡിഒ) ഗൗരവ് സിംഗ് സോഗർവാളിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിക്കുകയും ശിശുക്കളുടെ മരണകാരണം അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു

Keywords: Lucknow, News, National, Baby, New Born Child, Pesticides, breast milk, Pesticides in breast milk? 111 newborns die in 10 months due to mysterious reasons in UP's Maharajganj.

Post a Comment