Wild Boar | 'സ്‌കൂടറില്‍ യാത്ര ചെയ്യവെ കാട്ടുപന്നിയുടെ കുത്തേറ്റു'; യുവാവിന് പരുക്ക്
Jan 29, 2023, 14:08 IST
പാനൂര്‍: (www.kvartha.com) കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. കോവുമ്മല്‍ പടിഞ്ഞാറേകുനിയില്‍ രവീന്ദ്രന്റെ മകന്‍ അഖിലിനാണ് (26) പരുക്കേറ്റത്. കരിയാട് മുക്കാളിക്കരയില്‍ കഴിഞ്ഞ ദിവസം രാത്രി സ്‌കൂടറില്‍ സഞ്ചരിക്കവെയാണ് യുവാവിന് കാട്ടുപന്നിയുടെ കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.
പരുക്കേറ്റ അഖില്‍ കരിയാട്ടെ പാനൂര്‍ അര്‍ബന്‍ ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയാണ്. അതേസമയം കര്‍ഷക സംഘം ഏരിയ സെക്രടറി എംടികെ. ബാബു, വിലേജ് സെക്രടറി സിഎം ബാബു, പ്രസിഡന്റ് കെ പി ചന്ദ്രന്‍ എന്നിവര്‍ അഖിലിനെ സന്ദര്‍ശിച്ചു.
ഈ ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യാപകമായി കാട്ടുപന്നികള്‍ വാഴ, കിഴങ്ങ്, തെങ്ങിന്‍ തൈ, പച്ചക്കറികള്‍ എന്നിവ നശിപ്പിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കൂട്ടുകൃഷിയും, വ്യക്തിഗത കൃഷിയും വ്യാപകമായി ചെയ്തുവരുന്ന പ്രദേശമായിരുന്നു ഇതെന്നും എന്നാല്‍ ഇപ്പോള്‍ പലരും കൃഷി ഒഴിവാക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
Keywords: News, Kerala, attack, Injured, Police, Complaint, Animals, One Injured in Wild boar attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.