Follow KVARTHA on Google news Follow Us!
ad

BBC Series | ബിബിസി ഡോക്യുമെന്ററി വിലക്ക് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജികൾ; തിങ്കളാഴ്ച പരിഗണിക്കും; ഹർജിക്കാർ കോടതിയുടെ സമയം പാഴാക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി

Next Week, Supreme Court To Hear Cases Challenging Ban On BBC Series On PM #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ. നിരോധനം ചോദ്യം ചെയ്താണ് ഒരുകൂട്ടം ഹർജികൾ കോടതിക്ക് മുന്നിലെത്തിയത്. ഹർജികൾ സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും ഹർജി നൽകിയവരിൽ ഒരാളായ അഭിഭാഷകൻ മനോഹർ ലാൽ ശർമ സുപ്രീം കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ സി യു സിംഗ് ഇതേ വിഷയത്തിൽ സമർപ്പിച്ച മറ്റൊരു ഹർജി പരാമർശിച്ചു. ഡോക്യുമെന്ററിയെക്കുറിച്ച് എൻ റാം, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരുടെ ട്വീറ്റുകൾ നീക്കം ചെയ്തതിനെതിരെയാണ് ഈ ഹർജി നൽകിയിരിക്കുന്നത്. സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങി അജ്മീർ ഉൾപ്പെടെ ചിലയിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ഹർജിയിൽ പറയുന്നുണ്ട്. 

New Delhi, News, National, Minister, BBC, Documentary, Ban, Supreme Court, Next Week, Supreme Court To Hear Cases Challenging Ban On BBC Series On PM.

രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിക്ക് കേന്ദ്രം ഏർപ്പെടുത്തിയ നിരോധനം അപകടവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എം എൽ ശർമ്മയുടെ ഹർജിയിൽ പറയുന്നു. ബിബിസി ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും പരിശോധിക്കണമെന്നും 2002ലെ ഗുജറാത്ത് കലാപത്തിൽ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കോടതിയുടെ സമയം പാഴാക്കുകയാണെന്ന് ആരോപിച്ച്  ഹർജിക്കാർക്കെതിരെ ആഞ്ഞടിച്ചു. ആയിരക്കണക്കിന് സാധാരണ പൗരന്മാർ നീതിക്കായി കാത്തിരിക്കുമ്പോൾ സുപ്രീം കോടതിയുടെ വിലയേറിയ സമയം പാഴാക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Keywords: New Delhi, News, National, Minister, BBC, Documentary, Ban, Supreme Court, Next Week, Supreme Court To Hear Cases Challenging Ban On BBC Series On PM.

Post a Comment