Follow KVARTHA on Google news Follow Us!
ad

Police Booked | 'തനിച്ച് താമസിച്ചിരുന്ന വയോധികയെ അജ്ഞാതര്‍ കൊലപ്പെടുത്തി, പണം കവര്‍ന്നു'; പൊലീസ് കേസെടുത്തു

New Delhi: Elderly woman killed in house #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kvartha.com) തനിച്ച് താമസിച്ചിരുന്ന വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയോധികയെ അജ്ഞാതര്‍ കൊലപ്പെടുത്തിയതിന് ശേഷം പണവും ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ വയോധികയുടെ വീട്ടിലെത്തുമ്പോഴേക്കും അവര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് വയോധിക വീട്ടില്‍ ഒറ്റക്കായത്. അവരുടെ മൂന്ന് ആണ്‍മക്കള്‍ മറ്റിടങ്ങളിലാണ് താമസം. ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. കൊലപാതകത്തിന് മുമ്പ് ഇവരുടെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

New Delhi, News, National, Police, Case, Crime, Killed, New Delhi: Elderly woman killed in house.

Keywords: New Delhi, News, National, Police, Case, Crime, Killed, New Delhi: Elderly woman killed in house.

Post a Comment