ചെങ്ങന്നൂര്‍: (www.kvartha.com) വയോധികയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. ബുധനൂര്‍ പഞ്ചായത് പരിധിയില്‍പെട്ട മണിക്കുട്ടനെ(മനു-43)യാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മിലിടറിയിലെ നഴ്‌സ് ജോലിയില്‍നിന്ന് വിരമിച്ച ശേഷം ഒറ്റക്ക് താമസിച്ചിരുന്ന മറിയത്തിനെ(65)യായിരുന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മറിയത്തിന്റെ സഹായിയായിരുന്നു മണിക്കുട്ടന്‍.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ മണിക്കുട്ടന്‍ മറിയവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ മറിയം അയല്‍പക്കത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുമലയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മറിയം അപകടനില തരണം ചെയ്തിട്ടുണ്ട്.
Keywords: News, Kerala, Local-News, Crime, Arrest, Murder Attempt, Police, Man arrested for murder attempt.