കോഴിക്കോട്: (www.kvartha.com) ജോലിക്കിടെ പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫീസിന് സമീപം എം അന്‍വര്‍ സാദത്ത് (സഫ മഹല്‍-49) ആണ് മരിച്ചത്. ചെറുകുളം പള്ളിക്ക് സമീപം പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം.
പരേതനായ എം ഹുസൈന്‍-ഖദീജ ദമ്പതികളുടെ മകനാണ്. മക്കള്‍: മുഹമ്മദ് ഫഹീം, മുഹമ്മദ് ഫാദില്‍. സഹോദരങ്ങള്‍: സീനത്ത്, ജഹാംഗീര്‍. മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച പകല്‍ മക്കട തെക്കണ്ണിത്താഴം ജുമുഅത് പള്ളിയില്‍ നടക്കും.
Keywords: Kozhikode, News, Kerala, Death, Kozhikode: Man collapsed and died.