കൊച്ചി: (www.kvartha.com) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോര്‍ജ് ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ വടക്കേക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒരു ഹോടെലില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോര്‍ജ് എന്നും കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് മൂന്ന് ദിവസം മുന്‍പാണ് ചികിത്സ കഴിഞ്ഞ് ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി വീട്ടില്‍ വെച്ചായിരുന്നു മരണം. ഇദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടായിരുന്നു. പോസ്റ്റ്മോര്‍ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Keywords: Kochi, News, Kerala, Treatment, Complaint, hospital, Police, Kochi: Elderly man died after treatment.