കൊച്ചി: (www.kvartha.com) കാക്കനാട് സെക്യൂരിറ്റി ജീവനക്കാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. സംഭവത്തില്‍ അഞ്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാദേവന്‍, ശ്രീജിത്ത്, ഉണ്ണി, നിധിന്‍, കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇടച്ചിറയിലെ ഫ്‌ലാറ്റില്‍ ഇക്കഴിഞ്ഞ 26നാണ് സെക്യൂരിറ്റി ജീവനക്കാരനായ അജീഷിനെ ആക്രച്ചതെന്ന് പരാതിയില്‍ പറയുന്നു.
കുറച്ചു ദിവസം മുന്‍പ് മറ്റൊരു ഫ്‌ലാറ്റില്‍ ഭക്ഷണ വിതരണത്തിനെത്തിയ ഓണ്‍ലൈന്‍ ജീവനക്കാരനെ ഈ സെക്യൂരിറ്റി തടഞ്ഞിരുന്നു. ഈ പ്രകോപനത്തിലാണ് അജീഷിനെ സംഘമായി എത്തി ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഹെല്‍മെറ്റും മുഖംമൂടിയും ധരിച്ചായിരുന്നു ആക്രമണം. സെക്യൂരിറ്റി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Kochi, News, Kerala, Arrest, Arrested, Complaint, Crime, Police, Kochi: Attacking against security guard; 5 Food delivery boys arrested.