Follow KVARTHA on Google news Follow Us!
ad

Apply Now | കേരള മീഡിയ അകാഡമി ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ഫെബ്രുവരി 4 വരെ അപേക്ഷിക്കാം

Kerala Media Academy Television Journalism Lecturer Post can be applied till February 4 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) കേരള മീഡിയ അകാഡമി ഇന്‍സ്റ്റിറ്റിയൂട് ഓഫ് കമ്യൂനികേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സില്‍ ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 45 വയസ്. ഫെബ്രുവരി നാല് വൈകുന്നേരം 5 മണി വരെയാണ് അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അകാഡമി, കാക്കനാട്, കൊച്ചി 30, കേരളം എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം.

Thiruvananthapuram, News, Kerala, Application, Job, Kerala Media Academy Television Journalism Lecturer Post can be applied till February 4.

കവറിനു മുകളില്‍ ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. സര്‍കാര്‍, അകാഡമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലാവും നിയമനം. വിശദവിവരങ്ങള്‍ക്ക് www(dot)keralamediaacademy(dot)org സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: 0484 2422275 / 0484 2422068

Keywords: Thiruvananthapuram, News, Kerala, Application, Job, Kerala Media Academy Television Journalism Lecturer Post can be applied till February 4.

Post a Comment