Follow KVARTHA on Google news Follow Us!
ad

Snowfall | ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച; വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകളോളം വൈകി, പരീക്ഷകള്‍ റദ്ദാക്കി

Heavy snowfall in Srinagar; flights delayed, exams cancelled #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ശ്രീനഗര്‍: (www.kvartha.com) ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച. തിങ്കളാഴ്ച പുലര്‍ച്ചെയോടെ നാലു മുതല്‍ അഞ്ച് ഇഞ്ച് വരെ മഞ്ഞ് വീഴ്ചയുണ്ടായതോടെ നിരവധി വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകളോളം വൈകി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും റദ്ദാക്കിയിരിക്കുകയാണ്.

തുടര്‍ചയായ മഞ്ഞുവീഴ്ച കാരണം ദൃശ്യപരത 200 മീറ്റര്‍ മാത്രമാണെന്ന് ശ്രീനഗര്‍ എയര്‍പോര്‍ട് ഡയറക്ടര്‍ പറഞ്ഞു. എല്ലാ വിമാനങ്ങളും വൈകി. അസൗകര്യവും തിരക്കും ഒഴിവാക്കാന്‍ വിമാനത്താവളത്തിലേക്ക് വരുന്നതിന് മുമ്പ് എയര്‍ലൈനുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കനത്ത മഞ്ഞുവീഴ്ചയില്‍ എല്ലാ വീടുകളും കെട്ടിടങ്ങളും മൂടപ്പെട്ടിരിക്കുകയാണ്.

Srinagar, News, National, Examination, Snow Fall, Flight,Train, Heavy snowfall in Srinagar; flights delayed, exams cancelled.

Keywords: Srinagar, News, National, Examination, Snow Fall, Flight,Train, Heavy snowfall in Srinagar; flights delayed, exams cancelled.

Post a Comment