കൊച്ചി: (www.kvartha.com) കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് ഭക്ഷണമാക്കിയെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. ബാബു കെ എം, മജേഷ് ടി എം, മനോഹരന്‍ ടി കെ, പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയത്.
മജേഷും ബാബുവും ചേര്‍ന്നാണ് ഉടുമ്പിനെ പിടിച്ച് കറിവച്ചതെന്നും ഇവര്‍ മറ്റു പ്രതികളുമായി കറി പങ്കുവയ്ക്കുകയായിരുന്നുവെന്നും ഫോറസ്റ്റ് ഓഫീസര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് നാല്‍വര്‍ സംഘത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Kochi, News, Kerala, Crime, Arrest, Four people arrested for killing monitor lizard.