അരൂര്‍: (www.kvartha.com) ദേശീയപാതയില്‍ ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാര്‍ ഓടിച്ചിരുന്ന പൊന്നാംവെളി സ്വദേശി വിഷ്ണു (27) അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ചന്തിരൂര്‍ പാലത്തിന് സമീപത്തുവച്ച് തന്നെ നാട്ടുകാര്‍ കാറില്‍ നിന്നുയരുന്ന പുകയെക്കുറിച്ച് വിളിച്ചുപറയുന്നുണ്ടായിരുന്നു. എത്തേണ്ട സ്ഥലമായതിനെ തുടര്‍ന്ന് മീഡിയന്‍ ഗ്യാപിലൂടെ കാര്‍ വളക്കുന്നതിനിടയിലാണ് തീ ആളിപ്പടരുന്നത് വിഷ്ണുവിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ കാറില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു. അരൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
Keywords: News, Kerala, Vehicles, Car, Fire, Chanthiroor: Car caught fire.