Arrested | കാറില്‍ ബൈക് ഇടിപ്പിച്ച് ദമ്പതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍
ബെംഗ്‌ളൂറു: (www.kvartha.com) കാറില്‍ ബൈക് ഇടിപ്പിച്ച് ദമ്പതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ധനുഷ്, രക്ഷിത് എന്നിവരെയാണ് ബെംഗ്‌ളൂറു പൊലീസ് പിടികൂടിയത്. ബെംഗളുരു സര്‍ജാപൂര്‍ മെയിന്‍ റോഡിലെ ദൊഡ്ഡകനെല്ലിയില്‍ ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം.
ബൈകിലെത്തിയ രണ്ടുപേര്‍ കാറില്‍ ഇടിക്കുകയും ഡ്രൈവര്‍ ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാറിനെ പിന്തുടരുകയും ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിരുന്നു. കാര്‍ പ്രധാനറോഡില്‍ നിന്ന് ഇടറോഡിലേക്ക് തിരിയവേ വണ്‍വേ തെറ്റിച്ച് എതിര്‍ദിശയില്‍ നിന്ന് ബൈകിടിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ബൈകില്‍ നിന്ന് ഇറങ്ങിയ യുവാക്കള്‍ വണ്ടിയിടിച്ചതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു. പണം തന്ന് മുന്നോട്ട് പോയാല്‍ മതിയെന്നായിരുന്നു ഭീഷണി. കാറിന് മുന്നിലെ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ക്യാമറ ദൃശ്യങ്ങള്‍ സഹിതം ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കി. നാല് മണിക്കൂറിനുള്ളില്‍ യുവാക്കളെ പൊലീസ് പിടികൂടി.
Keywords: News, National, Arrest, Arrested, Crime, Police, Bengaluru: Two held for harassing couple over road-rage incident.