Killed | പാകിസ്താനിലെ പള്ളിയില്‍ സ്‌ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
Jan 30, 2023, 16:06 IST
ADVERTISEMENT
പെഷാവര്‍: (www.kvartha.com) വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷാവറിലെ പള്ളിയില്‍ സ്‌ഫോടനം. 17 പേര്‍ കൊല്ലപ്പെടുകയും 90ലേറെ ആളുകള്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. മരിച്ചവരില്‍ രണ്ട് പൊലീസുകാരുമുണ്ട്. പരുക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് വാര്‍ത്ത ഏജെന്‍സികള്‍ റിപോര്‍ട് ചെയ്തു.
പള്ളിയില്‍ പ്രാര്‍ഥനക്കായി ആളുകള്‍ എത്തിയ സമയത്താണ് സ്‌ഫോടനം നടന്നത്. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലീസ് ഓഫീസര്‍ സിക്കന്തര്‍ ഖാന്‍ ഒരു പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി.
Keywords: News, National, Killed, Crime, Explosions, Injured, At least 17 killed after explosion in Peshawar.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

