K Muraleedharan MP | ലഹരിമാഫിയയെ അടിച്ചമര്‍ത്താന്‍ സര്‍കാരിനെ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍ എം പി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) ലഹരിമാഫിയെ അടിച്ചമര്‍ത്താന്‍ സര്‍കാരിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് കെ മുരളീധരന്‍ എം പി. തലശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധ ബോധവല്‍ക്കരണല്ല വേണ്ടത് മറിച്ച് നടപടിയാണ്. കൊച്ചി കഴിഞ്ഞാല്‍ ലഹരിയുടെ ഹബ്ബായി തലശേരി മാറിയിരിക്കുകയാണ്. 
Aster mims 04/11/2022

യുവാക്കള്‍ പോലും ലഹരിയില്‍ അകപ്പെട്ടിരിക്കുകയാണ്. ലഹരി വിരുദ്ധ പരിപാടികളുമായി സര്‍കാര്‍ മുന്നോട്ടു പോകുമ്പോഴാണ് തലശേരിയിലെ ഇരട്ടകൊലപാതകം. ഇതിലെ ഒന്നാം പ്രതി പാറായി ബാബു സിപിഎം പ്രവര്‍ത്തകനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുമാണ്. പ്രതികളെ അറസ്റ്റ് ചെയ്തതു കൊണ്ട് മാത്രം കാര്യമില്ല. പ്രതികള്‍ ലഹരി ഇടപാടില്‍ എത്തിപ്പെട്ടത് അന്വേഷിക്കണം. 

K Muraleedharan MP | ലഹരിമാഫിയയെ അടിച്ചമര്‍ത്താന്‍ സര്‍കാരിനെ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍ എം പി

ബാറുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം വേണം. പലയിടത്തും പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തിരക്കിലാണ് സര്‍കാരെന്ന് കെ മുരളീധരന്‍ എം പി വാര്‍ത്താസമ്മേളനത്തില്‍  കുറ്റപ്പെടുത്തി.

Keywords:  Thalassery, News, Kerala, Press meet, Politics, Government, Will support the government to suppress the drug mafia: K Muraleedharan MP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script