Arrested | 'പിതാവിനൊപ്പം നടന്ന് പോകവെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു'; 2 പേര്‍ പിടിയില്‍
ADVERTISEMENT
കല്‍പ്പറ്റ: (www.kvartha.com) വയനാട്ടില്‍ പിതാവിനൊപ്പം നടന്ന് പോകവെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. നിഷാദ് ബാബു (38), അബു (51) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. കല്‍പ്പറ്റ സ്റ്റേഷന്‍ പരിധിയിലാണ് പൊതുജനമധ്യത്തില്‍ വച്ച് കഴിഞ്ഞ ദിവസം അതിക്രമം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നിഷാദ് ബാബുവാണ് പെണ്‍കുട്ടിയെ അപമാനിച്ചത്. പിതാവിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ നിഷാദ് ബാബുവിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞ് ഓടോ റിക്ഷയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് അബുവിനെ പിടികൂടിയത്. പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതാണ് അബുവിനെതിരെയുള്ള കുറ്റം.
പ്രതിയെ അബു വിദഗ്ധമായി ആള്‍ക്കൂട്ടത്തില്‍ മാറ്റി രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തെത്തിയവര്‍ പറഞ്ഞു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പോക്‌സോയിലെ വിവിധ വകുപ്പുകളും പ്രകാരമാണ് പ്രതികള്‍ക്കെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: News, Kerala, Arrest, Arrested, Police, Crime, Molestation, Wayanad: Two arrested for molestation case.