Follow KVARTHA on Google news Follow Us!
ad

Found Dead | വയനാട്ടില്‍ യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി

Wayanad: Man found dead inside car #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കല്‍പ്പറ്റ: (www.kvartha.com) കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വയനാട് കണിയാരത്താണ് സംഭവം. കണിയാരം ഫാദര്‍ ജികെഎംഎച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിന്റെ പരിസരത്താണ് കാര്‍ കത്തിനശിച്ചത്.

കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കെഎല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

News, Kerala, Found Dead, Police, Car, Death, Wayanad, Wayanad: Man found dead inside car.

Keywords: News, Kerala, Found Dead, Police, Car, Death, Wayanad, Wayanad: Man found dead inside car.

Post a Comment