Visitor Pass | പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശക പാസ് ഏര്‍പെടുത്തി

 


തളിപറമ്പ്: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍  സന്ദര്‍ശകര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ സന്ദര്‍ശക പാസ് നിലവില്‍ വന്നു. സംസ്ഥാനത്തെ ഇതര ഗവ. മെഡികല്‍ കോളജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേല്‍നോട്ടം. ഉച്ചക്ക് ഒരു മണി മുതല്‍ നാല് മണി വരെ സന്ദര്‍ശന പാസ് ലഭ്യമാണ്. 

അത്യാഹിത വിഭാഗം, ഐസിയു, ഓപറേഷന്‍ തീയേറ്റര്‍, ലേബര്‍ റൂം എന്നിവിടങ്ങളിലൊഴികെയാണ് സന്ദര്‍ശക പാസ് മുഖാന്തിരം പ്രവേശനം അനുവദിച്ചിട്ടുള്ളത്. വൈകുന്നേരം നാല് മണി മുതല്‍ ആറ് മണി വരെ പാസ് ഇല്ലാതെയും സന്ദര്‍ശനം അനുവദിക്കുന്നതാണ് എന്ന് പ്രിന്‍സിപല്‍ ഡോ. പ്രതാപ്  സോമനാഥ്, ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് എന്നിവര്‍ അറിയിച്ചു.

Visitor Pass | പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശക പാസ് ഏര്‍പെടുത്തി

Keywords:  News, Kerala, Medical College, hospital, Health, Visitor pass introduced at Kannur Medical College Hospital 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia