Follow KVARTHA on Google news Follow Us!
ad

Bail Plea | വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Vishnu Priya murder case: Accused's bail plea rejected #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) പാനൂര്‍ മൊകേരി വള്ള്വായി തറമ്മലിലെ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി മാനന്തേരിയിലെ ശ്യാംജിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തലശേരി ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ വി മൃദുലയാണ് ജാമ്യാപേക്ഷ തള്ളിയത്. 

കഴിഞ്ഞ ഒക്ടോബര്‍ 22ന് രാവിലെയായിരുന്നു കേസിനസാപ്ദമായ സംഭവം. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ കയറിയ പ്രതി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പാനൂര്‍ പൊലീസ് ആണ് കേസന്വേഷണം നടത്തി പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

Thalassery, News, Kerala, Case, Murder case, Vishnu Priya murder case: Accused's bail plea rejected.

Keywords: Thalassery, News, Kerala, Case, Murder case, Vishnu Priya murder case: Accused's bail plea rejected.

Post a Comment