Follow KVARTHA on Google news Follow Us!
ad

Mobile App | വിദ്യാര്‍ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഇനി 'വിദ്യാവാഹിനി'; ബസുകളുടെ സമയക്രമം മൊബൈല്‍ ആപ് വഴി അറിയാനാകും

'Vidyavahini' app to make school buses safer for students #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) വിദ്യാര്‍ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഇനി ജിപിഎസ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനായ 'വിദ്യാവാഹിനി'. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. മാത്രവുമല്ല ബന്ധപെടാനായി ടോള്‍ ഫ്രീ നമ്പറും ഏര്‍പെടുത്തും. മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമം ജിപിഎസ് അധിഷ്ഠിതമായി ഡിജിറ്റൈസ് ചെയ്യുന്നതിന് റൂട് മാനേജ്‌മെന്റ് സിസ്റ്റവും ഇതില്‍ നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് രാവിലെ സ്‌കൂളില്‍ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്‌കൂള്‍ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസിലാക്കാന്‍ സാധിക്കും.

Thiruvananthapuram, News, Kerala, bus, school, Students, Travel, 'Vidyavahini' app to make school buses safer for students.

സ്‌കൂള്‍ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. 20,000 സ്‌കൂള്‍ ബസുകളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. പൊതു യാത്രാ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു ബസുകളുടെ സമയക്രമം മൊബൈല്‍ ആപ് വഴി അറിയാനാകും.

Keywords: Thiruvananthapuram, News, Kerala, bus, school, Students, Travel, 'Vidyavahini' app to make school buses safer for students.

Post a Comment