ഖാസിം ഉടുമ്പുന്തല
അബൂദബി: (www.kvartha.com) യുഎഇയുടെ ചന്ദ്രനിലേക്കുള്ള പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. 2022 ഡിസംബര്‍ 11 ന് യുഎഇ സമയം രാവിലെ 11.38 മണിക്ക് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോകറ്റ് ടേക്ക് ഓഫ് ചെയ്യുന്നതോടെ എമിറേറ്റ്സ് ലൂണാര്‍ മിഷന്‍ (ELM) സംഭവിക്കും.
മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍ (MBRSC) ഡയറക്ടര്‍ സാലിം ഹുമൈദ് അല്‍മുര്‍റി ആണ് ഇക്കാര്യം അറിയിച്ചത്. ജപാനീസ് ചാന്ദ്ര പര്യവേക്ഷണ കംപനിയായ ഐസ്പേസിന്റെ ഹകുടോ-ആര്‍ മിഷന്‍ 1 ലാന്‍ഡറിലാണ് യുഎഇയുടെ റാശിദ് റോവര്‍ ചന്ദ്രോപരിതലത്തില്‍ എത്തിക്കുക.
Keywords: Reported by Qasim Moh'd Udumbunthala, Abu Dhabi, News, Gulf, UAE, UAE Moon mission: New target launch date announced.