സിഡ്‌നി: (www.kvartha.com) ഓസ്‌ത്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ വെടിവയ്പ്. സംഭവത്തില്‍ രണ്ട് പൊലീസുകാരുള്‍പെടെ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാണാതായ ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. ഇവരെ വിയെംബില്ലയിലെ ബംഗ്ലാവിലേക്ക് അജ്ഞാതര്‍ വിളിച്ചു വരുത്തിയാണ് ആക്രമണം നടത്തിയതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
ബംഗ്ലാവിലേക്ക് പൊലീസുകാര്‍ പ്രവേശിച്ച ഉടന്‍ വെടിവയ്പുണ്ടാവുകയായിരുന്നു. പൊലീസുകാര്‍ക്ക് തിരിച്ച് വെടിവെക്കാന്‍ പോലും അവസരം ലഭിച്ചില്ലെന്നാണ് റിപോര്‍ട്. രണ്ട് പൊലീസുകാരും സംഭവ സ്ഥലത്ത് വെടിയേറ്റ് മരിച്ചു.
പൊലീസുകാരുടെ സഹായിയായി എത്തിയ ഒരാളും വെടിയേറ്റ് മരിച്ചു. സംഭവം നടന്ന വിവരം അറിഞ്ഞ ഉടന്‍ പൊലീസ് സഹായത്തോടെ ഒരു പ്രത്യേക സംഘം സ്ഥലത്തേക്ക് എത്തി. തുടര്‍ന്ന് രാത്രി 10.30 മണിയോടെ പ്രതികള്‍ എന്ന് സംശയിക്കുന്ന രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: News, World, Police, Killed, Crime, Arrest, Two Police Officers Among Six Killed In Shooting In Australia: Cops.