തിരുവനന്തപുരം: (www.kvartha.com) വീട്ടമ്മയെയും മകളെയും വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെബാസ്റ്റ്യന്‍ (44) ആണ് പിടിയിലായത്. രജി വര്‍ഗീസിനെയും മകള്‍ ആര്യമോളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ രജി വര്‍ഗീസും മകളും മെഡികല്‍ കോളജില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ചെ പ്രതിയെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ മൃതുല്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, എഎസ്‌ഐമാരായ അജിത്ത്കുമാര്‍, സിപിഒ സാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് സെബാസ്റ്റ്യനെ പിടികൂടിയത്. തെളിവെടുപ്പിനെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Police, Crime, Thiruvananthapuram: Murder attempt against woman and daughter.