തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ ബിവറേജസ് കുത്തിതുറന്ന് 50,000 രൂപയുടെ വിദേശ മദ്യം കവര്‍ന്നതായി റിപോര്‍ട്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ആണ് സംഭവം. ബിവറേജ് ഔട്‌ലെറ്റിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. ബിവറേജസില്‍ സൂക്ഷിച്ചിരുന്ന 31 കുപ്പി വിദേശ മദ്യമാണ് മോഷണം പോയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഔട്‌ലെറ്റ് മാനേജറുടെ ക്യാബിന് സമീപത്ത് സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് സംഘം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യം മോഷ്ടിച്ചതിന് പുറമേ ഔട്‌ലെറ്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്.
മാനേജറുടെ ക്യാബിനടുത്തുള്ള ഷെല്‍ഫ് പൊളിക്കാന്‍ ശ്രമം നടന്നതായും പൊലീസ് കണ്ടെത്തി. അതേസമയം ബിവറേജസിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ ഇവിടെയുണ്ടായിരുന്ന സുരക്ഷാ ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. സമീപത്തെ ലോഡ്ജില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ക്യാമറകള്‍ പരിശോധിച്ചതില്‍ മൂന്ന് അംഗ സംഘമാണ് മോഷണത്തിന് പിന്നില്‍ എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നുമാണ് സൂചന.
Keywords: Thiruvananthapuram, News, Kerala, Liquor, Custody, Thiruvananthapuram: Liquor stolen from beverages warehouse at Varkala.