Follow KVARTHA on Google news Follow Us!
ad

Ganja Seized | തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ 8 കിലോ കഞ്ചാവ് പിടികൂടി

Thiruvananthapuram: Ganja seized at railway station #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നിന്ന് 8.215 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ പിന്നിലെ ജനറല്‍ കോച്ചിനുള്ളില്‍ സീറ്റിനടിയില്‍ നാല് പൊതികളില്‍ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ക്രിസ്മസ്പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി ട്രെയിന്‍ വഴി കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസും റെയില്‍വേ സംരക്ഷണ സേനയും സംയുക്തമായി പരിശോധന നടത്തിയത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോടിക്‌സ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ബി എല്‍ ഷിബു, റെയില്‍വേ സംരക്ഷണ സേനയിലെ എസ്‌ഐ പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Thiruvananthapuram, News, Kerala, Train, Seized, Railway, Thiruvananthapuram: Ganja seized at railway station.

Keywords: Thiruvananthapuram, News, Kerala, Train, Seized, Railway, Thiruvananthapuram: Ganja seized at railway station.

Post a Comment