Robbery | തലശേരി എംആര്‍എ ബേകറിയില്‍ പട്ടാപ്പകല്‍ മോഷണം; യുവാവ് റിമാന്‍ഡില്‍
തലശേരി: (www.kvartha.com) ജീവനക്കാര്‍ നിസ്‌കാരത്തിന് പോയ സമയത്ത് തലശേരി നഗര ഹൃദയത്തിലെ ബേകറിയില്‍ പട്ടാപ്പകല്‍ മോഷണം നടന്ന സംഭവത്തില്‍ പിടിയിലായ യുവാവിനെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു. മണിക്കൂറുകള്‍ക്കകം നാട്ടുകാരാണ് യുവാവിനെ പിടികൂടി പൊലീസിന് കൈമാറിയത്. തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ എംആര്‍എ ബേകറിയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മോഷണം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബേകറിയുടെ മുന്നിലും പിന്നിലുമുള്ള ഷടര്‍ താഴ്ത്തി ജീവനക്കാര്‍ ജുമുഅ നമസ്‌കരിക്കാനായി പള്ളിയിലേക്ക് പോയതായിരുന്നു. ഇതിനിടയിലാണ് ഷടര്‍ ഉയര്‍ത്തി മോഷ്ടാവ് അകത്തുകയറിയത്. കാഷ് കൗണ്ടറിലെ വലിപ്പിലുണ്ടായിരുന്ന പണമാണ് മോഷ്ടിച്ചത്. ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്.
സിസിടിവി പരിശോധിച്ചപ്പോള്‍ കാഷ് കൗണ്ടറിലെ വലിപ്പില്‍നിന്ന് പണം മോഷ്ടാവ് അപഹരിക്കുന്നത് കണ്ടു. വൈകീട്ട് 6.30 മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാട്ടുകാരാണ് മോഷ്ടാവിനെ പിടികൂടി ബേകറിയിലെത്തിച്ചത്. മോഷ്ടിച്ച പണവും അരയില്‍ തിരുകിയ മദ്യക്കുപ്പികളും ഇയാളില്‍നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു.
Keywords: Thalassery, News, Kerala, Robbery, Crime, Remanded, Thalassery: Robbery at bakery; Man remanded.