Man Died | അട്ടപ്പാടി ഷോളയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
Dec 3, 2022, 08:22 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) അട്ടപ്പാടി ഷോളയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണന്‍ (45) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയാണ് സംഭവം.
ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. അട്ടപ്പാടിയില്‍ നാല് മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് ലക്ഷ്മണന്‍.
Keywords: Palakkad, News, Kerala, attack, Elephant attack, Wild Elephants, Elephant, Death, Killed, Palakkad: Man died in wild elephant attack.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

